കേരളത്തിലെ സ്വർണ വിലയിൽ വർധന: പവന് 120 രൂപ ഉയർന്നു

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 15 രൂപയാണ് കൂടിയത്. ​പവന് 120 രൂപയും ഉയർന്നു. ​ഗ്രാമിന് 4,355 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 34,840 രൂപയും.

ഏപ്രിൽ 10 ന്, ​ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് കുറഞ്ഞു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,737 ഡോളറാണ് നിരക്ക്.