മുൻ മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു

ചങ്ങനാശ്ശേരി: മുൻ മന്ത്രി കെ.ജെ ചാക്കോ(91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. കെ.എം.മാണിയുടെ സന്തത സഹചാരിയും കേരളാ കോണ്‍കോണ്‍ഗ്രസിൻ്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് കെ.ജെ. ചാക്കോ. കാഞ്ഞിരപ്പള്ളിയുടെ രാഷ്ടിയ – സാംസ്കാരിക-വ്യവസായ മേഖലകളില്‍ നിര്‍ണ്ണയ കസ്വാധിനം ചെലുത്തി കെ.ജെ. ചാക്കോ.

1965-ൽ രൂപീകൃതമായ കേരള കോൺഗ്രസിൽ അദ്ദേഹം ചേരുകയും ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയം വരിക്കുകയും ചെയ്തു. 1970 -ലും 1977-ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചാക്കോ വിജയിച്ചു. 1979-ൽ സി.എച്ച്.മുഹമ്മദ് കോയ രൂപവത്‌കരിച്ച മന്ത്രിസഭയിൽ ചാക്കോയെ ഉൾപ്പെടുത്തി.

നിയമ ബിരുദധാരിയായ ചാക്കോ വിദ്യാർത്ഥി ആയിരിക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1959 ൽ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന് ഇയാളെ ജയിലിൽ അടച്ചിരുന്നു.

1962 മുതൽ 1967 വരെ ചങ്ങനാശേരി മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1964 ൽ കേരള കോൺഗ്രസിൽ ചേർന്നു.

1970 ൽ കേരള നിയമസഭാംഗമായി ചങ്ങനാശേരിയിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. അതേ മണ്ഡലത്തിൽ നിന്ന് 1977 ൽ അദ്ദേഹം വീണ്ടും ജനപ്രതിനിധിയായി.

സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭയിൽ 1979 നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ റവന്യൂ സഹകരണ മന്ത്രിയായിരുന്നു ചാക്കോ. 1974 മുതൽ 1975 വരെ ചാക്കോ പെറ്റീഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.