ലൗ ജിഹാദ് ആവർത്തിക്കുന്നു, തീവ്രവാദം തടയാൻ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പി സി ജോർജ്ജ്

തൊടുപുഴ: തീവ്രവാദം തടയാൻ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന വിവാദ പരാമർശവുമായി പി.സി. ജോർജ് എംഎൽഎ. മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയ സുപ്രീംകോടതി വിധിയെ പരാമർശിച്ചുകൊണ്ടാണ് പി.സി. ജോർജ് തൊടുപുഴയിലെ ഹൈറേഞ്ച് റൂറൽ സൊസൈറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവാദ പരാമർശം ഉയർത്തിയത്.

2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാൻ ചില സംഘടനകൾ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും പി.സി. ജോർജ് പറഞ്ഞു. ‘ഞാൻ പറയും സുപ്രീംകോടതി വിധി തെറ്റാണെന്ന്, എങ്ങോ് പോകുന്നുവെന്നാണ് ഞാൻ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റമാർഗമേയുള്ളു.

മഹത്തായ ഭാരതത്തെ ഒരു ഹിനദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം’ പി.സി. പറഞ്ഞു. മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന മ;തരത്വം ഈ രീതിയിലാണ്. ലൗ ജിഹാദ് ഉൾപ്പെടെയുള്ള രാഷ്ട്രീയത്തിനപ്പുറത്തുള്ള വർഗീയ നിലപാടുകൾ ഇന്ത്യയിലെമ്ബാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.