സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേൽ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേൽ (74) അന്തരിച്ചു. തിരുവനന്തപുരം വിതുര തോട്ടുമുക്കിലാണ് താമസം. സംസ്കാരം ശനിയാഴ്ച കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ.

കേരള സർവകലാശാലയിൽ അസിസ്റ്റന്റ് റജിസ്ട്രാറായിരുന്നു. കുറച്ചു നാളുകളായി മകനോടൊപ്പം എറണാകുളത്തായിരുന്നു താമസം. അസുഖബാധിതനായതിനെത്തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വിതുരയിലെ വീട്ടിലേക്കു മാറ്റി. ഭാര്യ: രാജമ്മ. മകൾ: ജിസി ഗിഫ്റ്റ് (പരേത).