ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല മുറിച്ചു മാറ്റി

കണ്ണൂർ : ധർമ്മടത്തെ ഇടതുമുന്നണി സ്ഥാനാർഥിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല മുറിച്ചു മാറ്റിയ നിലയിൽ. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച കട്ടൗട്ടാണ് തല മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അർദ്ധരാത്രിയാണ് തലയില്ലാത്ത നിലയിൽ പിണറായി വിജയൻ്റെ കട്ടൗട്ട് കണ്ടെത്തിയത്. സംഭവത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അപലപിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങളും പോസ്റ്ററുകളും നശിപ്പിക്കുന്നത് ധർമ്മടത്ത് നിത്യസംഭവമാണ്.