ക​ള്ള​വോ​ട്ട് ചെ​യ്യുന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​മോ​; 4,34,000 ഇരട്ടവോട്ടുകൾ ഇന്നുരാത്രി പുറത്തു വിടുമെന്ന് ചെന്നിത്തല

കൊ​ച്ചി: ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ വ​രു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​മോ​യെ​ന്നും ഇ​തെ​ങ്ങ​നെ പ്രാ​യോ​ഗി​ക​മാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ര​ട്ട വോ​ട്ടു​ള്ള​വ​ർ ഒ​രു വോ​ട്ടെ ചെ​യ്യു​ന്നു​ള്ളൂ എ​ന്ന സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ്റെ നി​ർ​ദ്ദേ​ശം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വിൻ്റെ ചോ​ദ്യം.

പ​ല ബു​ത്തു​ക​ളി​ലാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന വ്യാ​ജ വോ​ട്ടു​ക​ൾ ബി​എ​ൽ​ഒ​മാ​ർ ക​ണ്ടു​പി​ടി​ക്കു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ്റെ നി​ല​പാ​ടി​നെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദ്യം ചെ​യ്തു. ബി​എ​ൽ​ഒ​മാ​ർ​ക്ക് അ​താ​ത് ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ അ​റി​യൂ. ബൂ​ത്ത്, പ​ഞ്ചാ​യ​ത്ത്, മ​ണ്ഡ​ലം എ​ന്നി​വ മാ​റി​പോ​ലും നി​ര​വ​ധി വോ​ട്ടു​ക​ൾ ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത് അ​വ​ർ എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ്റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല​യാ​ണു​ള​ള​ത്. ഇ​ട​ത് അ​നു​കൂ​ല ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ലും കൃ​ത്രി​മം കാ​ണി​ക്കു​ന്നു​ണ്ട്. 4.34 ല​ക്ഷം വ്യാ​ജ വോ​ട്ടു​ക​ൾ വോ​ട്ട​ർ ലി​സ്റ്റി​ൽ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന നി​ല​പാ​ടി​ൽ താ​ൻ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ന്ന് രാ​ത്രി www.operationtwins.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​ക്കു​മെ​ന്നും ആ​ർ​ക്കും പ​രി​ശോ​ധി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ര​ട്ട​വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി ക​യ​റി​ക്കൂ​ടി​യ​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു.​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് ത​ന്നെ ന​ട​ക്ക​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ൻ്റെ ആ​ഗ്ര​ഹം. വ്യാ​ജന്മാർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​രു​ത്. ജ​നാ​ധി​പ​ത്യ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഒ​രു വോ​ട്ട് എ​ന്ന​ത് പാ​ലി​ക്ക​പ്പെ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം ജ​നാ​ധി​പ​ത്യം ത​ക​രു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.