തെരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമബംഗാളിൽ 250 കോടി പിടിച്ചെടുത്തു

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇതുവരെ 250 കോടിരൂപയോളം രൂപ വിവിധ മേഖലകളിൽ നിന്നും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തൽ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് ബസുവാണ് വിവരം പുറത്തുവിട്ടത്. ബംഗാളിൽ കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയുന്ന പ്രവർത്തനം ശക്തമാണ്.

ഇതുവരെ 248.90 കോടിരൂപയുടെ കള്ളപ്പണവും മദ്യവും പിടികൂടാൻ സാധിച്ചു. ഇതിൽ 37.72 കോടി നോട്ടുകളും 9.5 കോടിയുടെ മദ്യവും 114.44 കോടിയുടെ മയക്കുമരുന്നുമാണ് കണ്ടെത്തിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട പോളിംഗിൽ വലിയ ജനപ്രാതിനിധ്യമാണ് ഉണ്ടായത്. 79.79 ശതമാനം പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. മുപ്പത് നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടന്നത്.

21 വനിതകളടക്കം 191 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയിരിക്കുന്നത്. ഏപ്രിൽ 29 വരെ പോളിംഗ് നടക്കും വിധമാണ് ബാക്കിയുള്ള ഏഴു ഘട്ടങ്ങൾ തീരുമാനി ച്ചിരിക്കുന്നത്. മെയ് രണ്ടാം തീയതിയാണ് വോട്ടെണ്ണൽ.