ചങ്ങനാശ്ശേരി: ക്രിസ്ത്യാനികളുടെ പുണ്യദിനങ്ങളിൽ ട്രഷറി പ്രവർത്തിക്കാനുള്ള സർക്കാർ നീക്കത്തിൽ ചങനാശേരി അതിരൂപതാ പാസറ്ററൽകൗൺസിൽ പ്രതിഷേധിച്ചു. ദുഖവെള്ളിയാഴ്ചയും ഈസറ്റർ ഞായറാഴ്ചയും ട്രഷറികൾ തുറന്ന് പ്രവർത്തിക്കുന്നത് അപലപനീയമാണ്.
പുതുക്കിയ ശമ്പളം വോട്ടെടുപ്പിനുമുമ്പ് ജീവനക്കാരുടെ കൈകളിലെത്തിച്ച് വോട്ട് നേടാനുള്ള നിഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണിത്. നിയന്ത്രിത പ്രവർത്തിദിനമാണെങ്കിലും ഈദിനങ്ങളുടെ പ്രാധാന്യം കുറച്ച് കാണിക്കപ്പെടാൻ ഇത് ഇടയാക്കുമെന്ന് പാസ്റ്ററൽ കൗൺസിൽ പത്രകുറിപ്പിൽ പറഞ്ഞു.