തലശ്ശേരിയിൽ സിപിഎം വിമതനെ പിന്തുണയ്ക്കാൻ ബിജെപി

കണ്ണൂർ: തലശ്ശേരിയിൽ സിപിഎം വിമതനെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനം. ബിജെപിക്ക് സ്ഥാനാർഥി ഇല്ലാത്ത മണ്ഡലമാണ് തലശ്ശേരി. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥി എന്ന ലേബലിൽ മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ അറിയിച്ചു.

മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ൻറ് എ​ൻ.​ഹ​രി​ദാ​സി​ൻ്റെ പ​ത്രി​ക ത​ള്ളി​യ​ത് പാ​ർ​ട്ടി​യെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കി​യി​രു​ന്നു.ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ന് ക​ണ്ണൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി ന​സീ​ർ പ​ര​സ്യ​മാ​യി ബി​ജെ​പി പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ജനങ്ങൾക്ക് വേണ്ടിയാണ് മൽസരിക്കുന്നതെന്ന് സിഒടി നസീർ പറഞ്ഞു. ജനങ്ങളുടെ സമാധാനത്തിനും വികസനത്തിനും ആണ് മുൻഗണന. എല്ലാവരുടെയും വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് നസീർ വ്യക്തമാക്കി. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ന​സീ​റും ബി​ജെ​പി നേ​തൃ​ത്വ​വും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​രു​ന്നു.

വ​ട​ക്ക​ൻ മ​ല​ബാ​റി​ൽ ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ത​ല​ശേ​രി. ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​ത് ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യി​രു​ന്നു.

പ​ത്രി​ക ത​ള്ളി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​നം ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രോ​ട് ആ​രെ പി​ന്തു​ണ​യ്ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കും എ​ന്ന പ്ര​തി​സ​ന്ധി​യി​ൽ പാ​ർ​ട്ടി എ​ത്തി​യ​ത്. ന​സീ​ർ അ​ല്ലാ​തെ പ്ര​മു​ഖ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളൊ​ന്നും മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​രു​ഘ​ട്ട​ത്തി​ൽ മ​ന​സാ​ക്ഷി വോ​ട്ടി​ന് ആ​ഹ്വാ​നം ചെ​യ്യാ​ൻ പാ​ർ​ട്ടി ആ​ലോ​ചി​ച്ചെ​ങ്കി​ലും ഒ​ത്തു​ക​ളി ആ​രോ​പി​ച്ച്‌ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വ​ന്ന​തോ​ടെ പിന്മാറി.കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​നി​രു​ന്ന മ​ണ്ഡ​ല​മാ​യി​രു​ന്നു ത​ല​ശേ​രി. പ​ത്രി​ക ത​ള്ളി​യ​തോ​ടെ ത​ല​ശേ​രി​യി​ലെ പ​രി​പാ​ടി അ​മി​ത് ഷാ ​റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

എ.​എ​ൻ.​ഷം​സീ​റാ​ണ് മ​ണ്ഡ​ല​ത്തി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സി​ലെ എം.​പി.​അ​ര​വി​ന്ദാ​ക്ഷ​നാ​ണ് യു​ഡി​എ​ഫി​നാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത്.