വോ​ട്ട​ർപ​ട്ടി​ക​യി​ൽ വ്യാ​പ​ക​ ​ ക്രമക്കേട്; തിരുവനന്തപുരത്ത് കന്നിവോട്ടർക്ക് 18 വോട്ട്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യി ​ഗുരുതരമായ ക്രമക്കേട്. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ക​ന്നി വോ​ട്ട​റാ​യ സാ​ന്ദ്ര എ​സ്. പെ​രേ​ര എ​ന്ന കു​ട്ടി​ക്ക് വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം 18 ത​വ​ണ വോ​ട്ട് ചെ​യ്യാം.ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് സാ​ന്ദ്ര വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ല​ഭി​ച്ച​ത് ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും.

പ്ര​തി​പ​ക്ഷ നേ​താ​വി​ൻ്റെ ആ​രോ​പ​ണം വ​ന്ന​തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സാ​ന്ദ്ര​യു​ടെ പേ​ര് 18 ത​വ​ണ ചേ​ർ​ക്ക​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.18 വോ​ട്ടു​ക​ളും ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഒ​രേ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ​യെ​ന്ന​തും വി​ചി​ത്രം.

ഒ​രേ പേ​രി​ൽ ചി​ത്ര​വും മാ​റാ​തെ​യാ​ണ് ഈ ​ഇ​ര​ട്ടി​പ്പ് എ​ന്ന​താ​ണ് സം​ഭ​വം ഗു​രു​ത​ര​മാ​ക്കു​ന്ന​ത്. സാ​ന്ദ്ര​യ്ക്കൊ​പ്പം സ​ഹോ​ദ​രി​യും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഇ​വു​ടെ പേ​രി​ൽ ഇ​ര​ട്ടി​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല.മു​ൻ​മ​ന്ത്രി വിഎ​സ്.​ശി​വ​കു​മാ​ർ യു​ഡി​എ​ഫി​നാ​യും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ൻറ​ണി രാ​ജു എ​ൽ​ഡി​എ​ഫി​നാ​യും സി​നി​മാ​താ​രം കൃ​ഷ്ണ​കു​മാ​ർ ബി​ജെ​പി​ക്കാ​യും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് തി​രു​വ​ന​ന്ത​പു​രം.

ഇ​ര​ട്ടി​പ്പ് വ​ന്ന വോ​ട്ട​ർ​മാ​രെ വോ​ട്ട് ചെ​യ്യു​ന്ന​തി​ൽ നി​ന്നും ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ചെ​ന്നി​ത്ത​ല​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും ഒ​രാ​ൾ ഒ​രു വോ​ട്ട് മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഗു​രു​ത​ര പി​ഴ​വ് ക​ട​ന്നു​കൂ​ടി​യി​രി​ക്കു​ന്ന ഇ​ത്ത​രം സാ​ഹ​ച​ര്യം ക​മ്മീ​ഷ​ൻ എ​ങ്ങ​നെ മ​റി​ക​ട​ക്കു​മെ​ന്ന​താ​ണ് സം​ശ​യം.