സ്പീക്കർ വി​ദേ​ശ​ത്ത് സ്ഥാ​പ​നം തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടു; പി ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യ സ്വ​പ്ന​യു​ടെ മൊ​ഴി പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യി ക​സ്റ്റം​സി​ന് ന​ൽ​കി​യ മൊ​ഴി പു​റ​ത്ത്. സ്പീ​ക്ക​ർ വി​ദേ​ശ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടു​വെ​ന്നാണ് സ്വ​പ്നയുടെ മൊഴിയിലെ വെ​ളി​പ്പെ​ടു​ത്തൽ. ഗ​ൾ​ഫി​ൽ മി​ഡി​ൽ ഈ​സ്റ്റ് കോ​ള​ജി​ൻറെ ബ്രാ​ഞ്ച് തു​ട​ങ്ങാ​നാ​യി​രു​ന്നു ശ്ര​മം.

സൗ​ജ​ന്യ​മാ​യി ഭൂ​മി ല​ഭി​ക്കാ​ൻ ഷാ​ർ​ജാ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ ലീ​ലാ പാ​ല​സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും സ്വ​പ്ന മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നും കേരള ഹൈക്കോടതിയിൽ നൽകിയ മൊഴിയിൽ സ്വപ്‌ന പറയുന്നു.

ഡോളർ കടത്ത് ഇതിന്റെ ഭാഗമാകാം എന്ന സംശയമാണ് ഇഡിക്കുള്ളത്. എന്നാൽ എപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനാകുമോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. സ്പീക്കറുടെ ഭരണഘടനാ പദവിയാണ് ഇതിൽ തടസ്സം.

2017 ഏപ്രിലിൽ സ്വപ്ന ഒമാനിൽ എത്തിയിരുന്നു. ഈ സമയത്ത് എം ശിവശങ്കറും ഫ്രാൻസിൽ നിന്ന് ഒമാനിലേക്ക് എത്തിയിരുന്നു. അവിടെ വച്ച്‌ ഇരുവരും ചേർന്ന് മിഡിൽ ഈസ്റ്റ് കോളേജിന്റെ ഡയറക്ടറായ ഖാലിദ് എന്നയാളുമായി ചർച്ച നടത്തിയതായും വിവരമുണ്ട്. ഡോളർ കടത്ത് ഇതിനെ ചുറ്റിപ്പറ്റിയാണോയെന്നും ഇ.ഡി.അന്വേഷിക്കും.