വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നു;അബ്ദുസമദ് സമദാനി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

മലപ്പുറം: വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുസമദ് സമദാനി.

സമദാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗ വീഡിയോയിൽ സാമ്യമായ ശബ്ദം ഉപയോഗിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാക്കി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട്, റിട്ടേണിംഗ് ഓഫീസർ കൂടിയായ മലപ്പുറം ജില്ലാ കലക്ടർ എന്നിവർക്ക് പരാതി യുഡിഎഫ് നൽകി.