പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു

കോട്ടയം: പി.ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് രാജി സമർപ്പിച്ചത്.

അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാൻ ഇരുവർക്കും നിയമോപദേശവും ലഭിച്ചു. കേരളാ കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരളാ കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.

ചിഹ്നത്തിലും ധാരണ ആയിട്ടുണ്ട്. തെങ്ങിൻതോപ്പ്, ട്രാക്ടർ ഉൾപ്പെടെ അപേക്ഷിക്കാൻ ആണ് ധാരണ ആയത്.