വടകരയിൽ യുഡിഎഫ് സീറ്റ് ആർഎംപിക്ക് തന്നെ; കെ കെ രമയ്ക്ക് പകരം എൻ വേണു

കോഴിക്കോട്: വടകര മണ്ഡലത്തിൽ കെ കെ രമയ്ക്ക് പകരം എൻ വേണു ആയിരിക്കും ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുക എന്ന് സൂചനകൾ.കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാ​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു.

വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎംപിയുടെ തീരുമാനം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അങ്ങനെയാണെന്നാണ് പുറത്തുവരുന്ന വിവരം. വടകരയിലേക്ക് കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ ആലോചിച്ചിട്ടേയില്ല.

ഡെൽഹിയിലെ കൂടിയാലോചനകൾക്ക് ശേഷമാണ് കോൺ​ഗ്രസ് നേതാക്കൾ ആർഎംപിയുമായി ബന്ധപ്പെട്ടത്. ആർഎംപിക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്ന് ആർഎംപി നേതാക്കളെ ലീ​ഗ് അറിയിച്ചിട്ടുണ്ട്.