കോഴിക്കോട് : അത്തോളിയിൽ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്നശേഷം ജീവനൊടുക്കി. കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭന (50)യാണ് മരിച്ചത്. സംശയമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്നശേഷം ഭർത്താവ് കൃഷ്ണൻ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് ഇയാൾക്ക് വേണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.