മോഹൻലാൽ കൊറോണ വാക്‌സിൻ സ്വീകരിച്ചു

കൊച്ചി: മോഹൻലാൽ കൊറോണ വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് മോഹൻലാൽ വാക്‌സിനെടുത്തത്.

കൊറോണ വാക്സിൻ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സർക്കാർ നിർദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇപ്പോൾ നടക്കുന്ന രണ്ടാം ഘട്ടം വാക്‌സിനേഷനിൽ 60 വയസിന് മുകളിലുള്ളവർക്കും 45നും 59നും ഇടയിൽ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്കുമാണ് കുത്തിവെയ്പ്പ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ കൊറോണ മുന്നണിപ്പോരാളികൾക്കാണ് കുത്തിവെയ്പ് നൽകിയത്.