തിരുവനന്തപുരം: സിപിഐ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. 21 സീറ്റിലെ സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നാല് സീറ്റിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കാനം അറിയിച്ചു.പട്ടികയിൽ നേരത്തേ കേട്ടതിൽ കാര്യമായ മാറ്റങ്ങളില്ല. പുതുമുഖങ്ങൾ തീരെക്കുറവ്. പല തവണ മൽസരിച്ചതിൻ്റെ മാറി നിൽക്കേണ്ടവർക്ക് പകരം വന്നവരും പരിചയ സമ്പന്നർ.
നെടുമങ്ങാട് നിന്നും മത്സരിക്കുന്ന ജി.ആര്. അനില്‍ മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയിലെ പുതുമുഖം. അതേസമയം, ചടയമംഗലത്ത് വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ നാളെ ചേരുന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമാകും.
എൽഡിഎഫിലേക്ക് കൂടുതൽ ഘടകകക്ഷികൾ എത്തിയതോടെ രണ്ട് സീറ്റുകൾ അവർക്കായി വിട്ടുകൊടുക്കേണ്ടി വന്നു. സീറ്റ് വിഭജനത്തിൽ സി.പി.ഐ തൃപ്തരാണെന്ന് കാനം പറഞ്ഞു.
സ്ഥാനാർഥി പട്ടിക
1.നെടുമങ്ങാട് – ജി ആർ അനിൽ
2.ചിറയിൻകീഴ് – വി ശശി
3.ചാത്തന്നൂർ – ജി എസ് ജയലാൽ
- പുനലൂർ – പിഎസ് സുപാൽ
- കരുനാഗപ്പള്ളി – ആർ രാമചന്ദ്രൻ
- ചേർത്തല – പി പ്രസാദ്
- വൈക്കം – സികെ ആശ
8.മൂവാറ്റുപുഴ – എൽദോ എബ്രഹാം
- പീരുമേട് – വാഴൂർ സോമൻ
- തൃശൂർ – പി ബാലചന്ദ്രൻ
- ഒല്ലൂർ – കെ രാജൻ
- കൈപ്പമംഗലം – ഇ.ടി. ടൈസൺ
- കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ
- പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ
- മണ്ണാർക്കാട് – സുരേഷ് രാജ്
- മഞ്ചേരി – ഡിബോണ നാസർ
- തിരൂരങ്ങാടി – അജിത്ത് കോളോടി
- ഏറനാട് – കെ ടി അബ്ദുൽ റഹ്മാൻ
- നാദാപുരം – ഇ കെ വിജയൻ
- കാഞ്ഞങ്ങാട് – ഇ ചന്ദ്രശേഖരൻ
- അടൂർ – ചിറ്റയം ഗോപകുമാർ
തീരുമാനമാകാത്തത്: ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക