കൊച്ചി: അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്കു കേരള തീരത്തു മത്സ്യബന്ധനത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന പരാതിയിൽ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി.ധാരണാപത്രം ഒപ്പിടുന്നതിനു മുന്നോടിയായി കോഴയിടപാട് നടന്നിരിക്കാമെന്നാണു കരുതുന്നത്. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്.
കടലാസുകമ്പനിയുടെ മറവില്‍ 5000 കോടിയുടെ കള്ളപ്പണയിടപാട് നടന്നതായാണു ആരോപണം. 2018 മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തങ്ങളുമായി ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയെന്നു കമ്പനി പറയുന്നു.അന്നത്തെ ചര്‍ച്ചയുടെ തുടര്‍ നടപടിയാണു ആഴക്കടല്‍ കരാര്‍. കമ്പനിയ്ക്കു നാലേക്കര്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചതും ദുരൂഹമാണ്.
ഇക്കാലത്തുതന്നെയാണു സ്പ്രിങ്‌ളര്‍, പ്രൈസ് വാട്ടര്‍ കൂപ്പര്‍ കണ്‍സള്‍ട്ടന്‍സി പോലുള്ള നടന്നതെന്നതും ഇ.ഡി. പരിശോധിക്കുന്നുണ്ട്. സ്പ്രിങ്‌ളര്‍, ഇ- മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതര വിഷയമാണിതെന്നാണു ഇ.ഡിയുടെ വിലയിരുത്തല്‍.