എടത്വാ: ജോലിക്കായി പോളണ്ടിന് പോകാനിരിക്കെ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പച്ച നെടുംപറമ്പില്‍ പരേതനായ ഔസേഫ് ജോസഫിന്റെ മകന്‍ ജിനീഷ് ജോസഫ് (35) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്. ഭാര്യ: ആഷ്‌ലി, മകള്‍: എയ്ഞ്ചല്‍.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തകഴി കേളമംഗലം ജംഗ്ഷന് സമീപം ഇന്ന് രാത്രി ഏഴിനായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു.
മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.