പ്ര​ശ​സ്ത ക​വി വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ക​വി വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (81) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖങ്ങ​ളെ തു​ട​ർ​ന്ന് തൈ​ക്കാ​ട്ടെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.2014ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്‌​കാ​രം, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഫെ​ല്ലോ​ഷി​പ്പ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം, വ​യ​ലാ​ർ പു​ര​സ്‌​കാ​രം, വ​ള്ള​ത്തോ​ൾ പു​ര​സ്‌​കാ​രം, ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് എ​ന്നി​വ​യും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പാ​രമ്പ​ര്യ​വും ആ​ധു​നി​ക​ത​യും ഒ​ന്നു​ചേ​ർ​ന്ന കാ​വ്യ​സം​സ്‌​കാ​ര​ത്തി​ൻ്റെ പ്ര​തി​നി​ധി​യാ​യി​രു​ന്നു വി​ഷ്ണു​നാ​രാ​യ​ണ​ൻ നമ്പൂ​തി​രി. സ്വാ​ത​ന്ത്ര്യ​ത്തെക്കുറി​ച്ചൊ​രു ഗീ​തം, പ്ര​ണ​യഗീ​ത​ങ്ങ​ൾ, ഭൂ​മി​ഗീ​ത​ങ്ങ​ൾ, ഇ​ന്ത്യ​യെ​ന്ന വി​കാ​രം, മു​ഖ​മെ​വി​ടെ, അ​പ​രാ​ജി​ത, ആ​ര​ണ്യ​കം, ഉ​ജ്ജ​യി​നി​യി​ലെ രാ​പ്പ​ക​ലു​ക​ൾ, ചാ​രു​ല​ത എ​ന്നി​വ​യാ​ണ് പ്ര​ധാന കൃ​തി​ക​ൾ.

സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്നു വകുപ്പ് അധ്യക്ഷനായി വിരമിച്ചതിനു ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചു.