മരടിലെ പൊളിച്ചഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക; പകുതി നിർമാതാക്കൾ ഉടൻ കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി

കൊച്ചി: ഫ്ലാറ്റ് നിർമാതാക്കൾ മരടിലെ പൊളിച്ച് മാറ്റിയ ഫ്ലാറ്റുകളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി ആറ് ആഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഫ്ലാറ്റ് നിർമാതാക്കളായ ജെയിൻ, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാൻ നിർദ്ദേശിച്ചത്.

പണം കെട്ടിവച്ചാൽ കണ്ടുകെട്ടിയ ആസ്തികൾ വിൽക്കുന്നതിന് അനുമതി നൽകുമെന്ന് കോടതി വ്യക്തമാക്കി. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരാമണ് പൊളിച്ചുനീക്കിയത്. ഫ്ലാറ്റ് ഉടമകള്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്നാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിര്‍മാതാവ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

തീരദേശ ചട്ടവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞാണ് ഉടമകള്‍ ഫ്ലാറ്റുകള്‍ വാങ്ങിയത്. നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.