എ​യ്ഡ​ഡ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ല; നി​ല​വി​ലു​ള്ള ച​ട്ടം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ഇ​നി മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ല. അ​ധ്യാ​പ​ക​ർ​ക്ക് മ​ത്സ​രി​ക്കാ​മെ​ന്ന നി​ല​വി​ലു​ള്ള ച​ട്ടം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.1951-ലെ ​നി​യ​മ​സ​ഭാ ച​ട്ട​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​യ്ഡ​ഡ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രും.വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണ് അ​ധ്യാ​പ​ക​ർ മ​ത്സ​രി​ക്കു​ന്ന ച​ട്ട​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ന​ട​പ​ടി.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ണാ​യ​ക​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​വി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.