6100 കോ​ടി​യു​ടെ അഞ്ച് വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊ​ച്ചി: ബി​പി​സി​എ​ൽ പ്ലാ​ൻറ് ഉ​ൾ​പ്പെ​ടെ 6100 കോ​ടി​യു​ടെ അഞ്ച് വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മലയാളത്തിൽ നമസ്‌കാരം പറഞ്ഞുകൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന് പദ്ധതികളാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കരയിലൂടെ 30 കിലോമീറ്റർ യാത്രയ്ക്കു പകരം ഇനി കായലിലൂടെ മൂന്നര കിലോമീറ്റർ യാത്ര മതി. അതോടെ സൗകര്യം, വ്യാപാരം, പ്രവർത്തനക്ഷതമത എന്നിവ കൂടും. തിരക്ക്, മലിനീകരണം, ചെലവ് എന്നിവ കുറയും.വില്ലിങ്ടൺ ഐലൻഡ്–ബോൾഗാട്ടി റോ–റോ സർവീസ് യാനങ്ങൾ രാജ്യത്തിനു സമർപ്പിച്ചതു ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി യുവ സംരംഭകരോട് പറഞ്ഞു. ആഗോള ചൂറിസം റാങ്കിംഗിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടെ അറുപതിൽ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് ടൂറിസം മേഖലയിൽ ഇനിയും നമുക്ക് വളർച്ച കൈവരിക്കാൻ സാധിക്കും’- പ്രധാനമന്ത്രി പറഞ്ഞു.

ബി​പി​സി​എ​ല്ലിൻ്റെ പ്രൊ​പി​ലി​ൻ ഡെ​റി​വേ​റ്റീ​വ് പെ​ട്രോ​കെ​മി​ക്ക​ൽ പ്രോ​ജ​ക്ടി​നു പു​റ​മേ കൊ​ച്ചി തു​റ​മു​ഖ​ത്തെ അ​ന്താ​രാ​ഷ്ട്ര ക്രൂ​സ് ടെ​ർ​മി​ന​ലാ​യ സാ​ഗ​രി​ക​യു​ടെ ഉ​ദ്ഘാ​ട​ന​വും ദ​ക്ഷി​ണ ക​ൽ​ക്ക​രി ബ​ർ​ത്തി​ൻ്റെ പു​ന​ർ​നി​ർ​മാ​ണ ശി​ലാ​സ്ഥാ​പ​ന​വും കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ലെ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൻ്റെ ഉ​ദ്ഘാ​ട​ന​വും വെ​ല്ലിം​ഗ് ട​ൺ ഐ​ല​ൻ​ഡി​ലെ റോ-​റോ വെ​സ​ലു​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ, വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നിശ്ചയിച്ച സമയത്തിലും അരമണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി എത്തിയത്. 2.55ന് ഉദ്ഘാടന വേദിയിൽ എത്തും വിധമായിരുന്നു യാത്രാ പരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ 3.15 ഓടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

വൈസ് അഡ്മിറൽ എ.കെ. ചൗള, മേയർ എം.അനിൽകുമാർ, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരുൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള എൻ.ഡി.എ. നേതാക്കളും എത്തിയിരുന്നു.