തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ ജിജി തോംസൺ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പ്രതികരണം. നിയമസഭയിലേക്ക് മത്സരിക്കാൻ 65 വയസ് പ്രായപരിധി വയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിജി തോംസണ്‍ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്. മത്സരിക്കാൻ നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനഞ്ച് വർഷം മുൻപ് ലോക്സഭയിലേക്ക് മത്സരിക്കാൻ നിർദ്ദേശം വന്നിരുന്നു. അന്നും താൻ വേണ്ടന്ന് വച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഇനിയും ജോലി ചെയ്യാൻ അവസരം വന്നാൽ ചെയ്യാൻ തയ്യാറാണെന്നും ജിജി തോംസൺ വ്യക്തമാക്കി.