ഏഴ് വർഷം മുൻപ് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മലപ്പുറം: ഏഴു വർഷം മുൻപ് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. വിവാഹം നിശ്ചയിച്ചതോടെ മാനസിക സംഘർഷത്തിലായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. പ്രായപൂർത്തിയാകാത്ത 13കാരിയെ പീഡനത്തിരയാക്കിയ സംഭവത്തിലാണ് പോക്‌സോ കേസിൽ പ്രതിയായ മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി ആദംകുട്ടി അറസ്റ്റിലായത്.

2013 ലാണ് സംഭവം. പോലീസിന്റെ ‘ചിരി’ കോൾ സെന്ററിലേക്ക് വന്ന ഫോൺ കോൾ വഴിയാണ് വിവരം പുറത്തായത്. വിവാഹം നിശ്ചയിച്ചതോടെ മാനസിക സംഘർഷത്തിലായ പെൺകുട്ടി ‘ചിരി’യിലേക്ക് വിളിക്കുകയായിരുന്നു. കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി.