പൊന്നാനിയിൽ മത്സരിക്കാൻ രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് പി ശ്രീരാമകൃഷ്ണൻ

പൊന്നാനി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ വന്ന്​ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്​​ട്രീയ പ്രേരിതമാണ്. പൊന്നാനിയിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും ആർജവമുണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ മത്സരിക്കുകയാണ്​ വേണ്ടതെന്നും ​ശ്രീരാമകൃഷ്ണൻ പറഞ്ഞു.

സ്വർണക്കടത്ത്​ കേസിലെ​ പ്രതി സ്വപ്​ന സ്പീക്കർക്കെതിരെ നൽകിയ മൊഴി കേട്ടാൽ ജനത്തിന്​ ബോധക്ഷയമുണ്ടാകുമെന്ന്​ ഐശ്വര്യകേരളയാ​ത്രയുടെ ഭാഗമായി പൊന്നാനിയിലെത്തിയപ്പോൾ ചെന്നിത്തല കുറ്റപ്പെടുത്തിയതിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചെന്നിത്തലക്കെതിരെ കേസെടുത്തതിലുള്ള പകപോക്കലാണ് തനിക്കെതിരെ നടക്കുന്നത്. അന്വേഷണത്തിന് അനുമതി നൽകിയതി​െൻറ പേരിലാണ് ഈ പ്രസ്താവനയെങ്കിൽ അത്​ അസഹിഷ്ണുതയാണ്. ചെന്നിത്തലക്ക് സ്ഥലജലവിഭ്രാന്തിയാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.