വയനാട് വീണ്ടും സമരമുഖമാകുന്നു; സമരത്തിൽ പങ്കെടുക്കാതെ രാഷ്ട്രീയ പാർട്ടികൾക്ക് രക്ഷയില്ല

വയനാട്: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം ജി​ല്ല‍യി​ൽ സമരാഗ്നിയ്ക്ക് തി​രി​കൊ​ളു​ത്തും. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ വ​ലി​യ പ്ര​ക്ഷോ​ഭ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ തെ​ളി​ഞ്ഞ​തോ​ടെ, വ​രും​ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല വ്യ​ത്യ​സ്ത സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് സാ​ക്ഷി​യാ​കും. ഇ​തി​ന​കം ത​ന്നെ വി​വി​ധ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വ​ന്യ​ജീ​വി സ​ങ്കേ​തം അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞ​തു പ്ര​കാ​ര​മാ​ണെ​ങ്കി​ൽ ഇ​പ്പോ​ഴു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ വ​ലി​യ തി​രു​ത്ത​ലു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന റിപ്പോർട്ടിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക.പ്ര​ക്ഷോ​ഭ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ന്നാ​ൽ വ​രാ​ൻ​പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ൽ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ജീ​വ​മാ​കും.

ജില്ല പഞ്ചായത്ത് ശനിയാഴ്ച അടിയന്തര ബോർഡ് മീറ്റിങ്​ വിളിച്ചു കൂട്ടി കരടു വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കും. സ​ർ​വ​ക​ക്ഷി യോഗത്തിന്റെ പ്രാ​ധാ​ന്യം ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സ​ക്ത​മാ​കു​ന്ന​ത്.തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെ സ​മ​രം ശ​ക്ത​മാ​ക്കാ​നാണ് യുഡിഎ​ഫ് തീ​രു​മാ​നം.

വയനാടിന്റെ മൂ​ന്നി​ലൊ​ന്ന് ഭാ​ഗം വ​ന​വ​ത്ക​രി​ക്ക​പ്പെ​ട്ടു​പോ​കു​ന്ന സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ദു​രൂ​ഹ​ത​യു​ണ​ർത്തു​ന്ന​താ​യി യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ പ​ഠ​ന​മോ, ച​ർച്ച​യോ ന​ട​ത്താ​തെ​യാ​ണ് കേ​ന്ദ്ര​സ​ർക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും യുഡിഎ​ഫ് ജി​ല്ല ചെ​യ​ർമാ​ൻ പി.​പി.​എ. ക​രീം, ക​ൺവീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ അ​ഭ്യ​ർഥി​ച്ചു.