തൃ​ശൂ​രി​ൽ കൊറോണ പ്രോട്ടോകോൾ ലംഘിച്ച് ആൾക്കൂട്ടം; ബിജെപി ദേശിയ അധ്യക്ഷൻ ജെപി നഡ്ഡക്കെതിരേ കേസ്

തൃ​ശൂ​ർ: കൊറോണ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ബി​ജെ​പി ദേശീയ അ​ധ്യ​ക്ഷ​ൻ ജെപി നഡ്ഡക്കെതിരേ കേ​സ്. തൃ​ശൂ​രി​ലെ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ കൊറോണ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച്‌ ആ​ൾ​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച​തി​നാ​ണ് കേ​സ്. പാർട്ടിയുടെ പൊ​തു​സ​മ്മേ​ള​നം ന​ദ്ദ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത്. എ​പ്പി​ഡ​മി​ക് ആ​ക്‌ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ക്കു​ക.

ന​ദ്ദ​യ്ക്ക് പു​റ​മെ സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ആ​യി​രം പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കൊറോണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ 5,000 പേ​രാ​ണ് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ സം​ഘ​ടി​ച്ച​ത്.

140​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​ക​ൺ​വീ​ന​ർ​മാ​രും​ ​ഭാ​ര​വാ​ഹി​ക​ളും​ ​പ​ങ്കെ​ടു​ത്ത​ ​യോ​ഗ​ത്തി​ലാ​ണ് ​ന​ദ്ദ​ ​​ ​പ്ര​സം​ഗി​ച്ച​ത്.​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യി​ലെ​ത്തി​യ​ ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​കേ​ര​ള​ത്തി​ലെ​ ​പൊ​തു​സ​മ്മേ​ള​ന​ത്തെ​ ​അദ്ദേഹം അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്തത്.