എറണാകുളത്ത് ഒരു വനിതയ്ക്ക് ജയസാധ്യതയുളള സീറ്റ് നൽകണമെന്ന് കെ വി തോമസ്

കൊച്ചി: എറണാകുളത്ത് ഒരു വനിതയ്ക്ക് ജയസാധ്യതയുളള സീറ്റ് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ൻ്റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ജ​യ​സാ​ധ്യ​ത നോ​ക്കി​യാ​ക​ണ​മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാ​ൽ​പ്പ​തം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് കെവി തോ​മ​സി​ൻ്റെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ നി​ല​വി​ൽ ആ​ലോ​ചി​ച്ചി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ജ​യ​സാ​ധ്യ​ത നോ​ക്കി​യാ​ക​ണം. എ​ല്ലാ​കാ​ര്യ​ത്തി​ലും താ​ൻ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തിരഞ്ഞെടുപ്പ് സമിതിയിൽ തന്നെ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.

മത്സര രംഗത്ത് താനുണ്ടാകുമോ എന്നറിയില്ല, അതേക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. മൽസരിക്കുന്നതിന് പ്രായമാണ് മാനദണ്ഡമെങ്കിൽ അതിന് കൃത്യമായ മാനദണ്ഡം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെവി തോമസ് മകളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം തള്ളിക്കളഞ്ഞു.