കേന്ദ്രബജറ്റ് നിരാശാജനകമെന്ന് ചെന്നിത്തല; ജനങ്ങളെ പറ്റിക്കാനുള്ള ഗിമ്മി ക്കെന്ന് ഉണ്ണിത്താൻ

കാസർകോട്: കേന്ദ്ര സർ ക്കാർ ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സ്വകാര്യവത്ക്കരണത്തിനായുള്ള ബജറ്റാണിത്. റോഡ് അല്ലാതെ കേരളത്തിനൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

എൽഐസി സ്വകാര്യവത്ക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. കേരളത്തിന് എയിംസ് പോലുമില്ല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിലുള്ളത്. കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും ബജറ്റിൽ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വിത്തെടുത്ത് കുത്തി തിന്നുകയാണ് കേന്ദ്ര സർക്കാർ എന്ന് കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. ജനങ്ങളെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് ബജറ്റ്. തൊഴിലവസരം സൃഷ്ടിക്കാൻ ഒന്നും ബജറ്റിലില്ല. ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.