തിരൂർ: എട്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ. തിരൂർ സ്വദേശിനിയായ 27 കാരിയാണ് അറസ്റ്റിലായത്. വഞ്ചനാ കേസിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇവരെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
തൃശൂർ വാടാനപ്പള്ളി ശാന്തിനഗർ സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസിനൊപ്പമാണ് യുവതി പോയത്. നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച തുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഹാരിസ്. സ്ത്രീകളെ മൊബൈലിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുകയാണ് പ്രതിയുടെ രീതി.
ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഹാരിസിന് സഹായം ചെയ്ത് നൽകിയ സഹോദരൻ റഫീക്കിനെയും പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എറണാകുളം ടൗണിലും കയ്പമംഗലത്തും വാടാനപ്പള്ളിയിലും മരടിലും കാക്കനാടുമായി 20 ഓളം കേസുകൾ ഇവർക്കെതിരെയുണ്ട്.