ന്യൂഡെല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്കി കേന്ദ്രം. തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും കരാറില്‍ ഒപ്പ് വച്ചു.
50 വര്‍ഷത്തേക്കാണ് കരാര്‍ നല്കിരിക്കുന്നത്. ജയ്പുര്‍, ഗോഹട്ടി വിമാനത്താവളങ്ങളുടെയും നടത്തിപ്പവകാശവും അദാനി ഗ്രൂപ്പ് സ്വന്തമാക്കി.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.