സിസിടിവി ദൃശ്യങ്ങൾ കുടുക്കി; ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്ന കൊച്ചു മകനും കൂട്ടുകാരനും പിടിയിൽ

കൊച്ചി: കൂട്ടുകാരൻ്റെ ബൈക്കിൻ്റെ കടം വീട്ടാൻ സിസി അടയ്ക്കാൻ പണം കണ്ടെത്താൻ മുത്തശിയുടെ മാല പൊട്ടിച്ച കൊച്ചുമകനും കൂട്ടുകാരനും അറസ്റ്റിൽ. ഉദയംപേരൂർ ഉദയകവലയിൽ ആനച്ചാലിൽ കമലാക്ഷി (70)യുടെ ഒന്നര പവൻ സ്വർണമാല പൊട്ടിച്ചു കടന്ന കൊച്ചുമകൻ അർജുനിനെ (22)യും കൂട്ടുകാരൻ ആമ്പല്ലൂർ മാടപ്പിള്ളിൽ ആദർശി (24) നെയും ആണ് ചോറ്റാനിക്കര പോലീസ്അറസ്റ്റ്ചെ യ്തത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെ വീട്ടിലെത്തിയ യുവാവ് പൊട്ടിച്ചു ബൈക്കിൽ കടന്നത്. കൊച്ചു മകൻ അർജുനിൻ്റെ പേര് ചോദിച്ചെത്തിയ യുവാവ് വീടിനകത്ത് ഇരിക്കുകയായിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുവെന്നായിരുന്നു കേസ്. അർജുൻ്റെ വീടല്ലേ എന്ന് ചോദിച്ചാണ് ആദർശ് വീടിനകത്തേക്ക് കയറിയത്. തുടർന്ന് കമലാക്ഷിയുടെ മാല വലിച്ച് പൊട്ടിച്ച് യുവാവ് ബൈക്കിൽ കയറി പോയി.

പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് അർജുനും ആദർശും ചേർന്നാണ് മാല പൊട്ടിക്കാൻ തീരുമാനിച്ചതെന്ന് മനസ്സിലായി. ആദർശിൻ്റെ ബൈക്കുകൾക്ക് സി.സി അടയ്ക്കാൻ പണം ആവശ്യം വന്നതിനെ തുടർന്നാണ് അർജുനനും ആദർശും ചേർന്ന് മാല പൊട്ടിക്കാൻ പദ്ധതി തയ്യാറാക്കുന്നത് എന്ന് പോലീസ് പറഞ്ഞു.

15000 രൂപ ആദർശിന് നൽകാം ബാക്കി തനിക്കും വേണം എന്നു പറഞ്ഞാണ് ധാരണ ഉണ്ടാക്കി മാല പൊട്ടിക്കുന്നത്. തുടർന്ന് ആദർശ് അർജുനിൻ്റെ വീട്ടിൽ എത്തി മാല പൊട്ടിച്ച് കടക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ആദർശിനെ സംബന്ധിച്ച് വിവരം ലഭിച്ചത്.
ചോറ്റാനിക്കര പോലീസ് ഇൻസ്പെക്ടർ ജയപ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.