മോനിപ്പള്ളിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

ഏറ്റുമാനൂർ: മോനിപ്പള്ളിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ കുറിച്ചിത്താനാം സ്വദേശി പരമേശ്വരന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു പോകുംവഴിയാണ് മരണം സംഭവിച്ചത്.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന പരമേശ്വരന്റെ ഭാര്യയ്ക്കും മറ്റു രണ്ടു പേരുമടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചാണ് അപകടം.