സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 960 രൂപ കുറഞ്ഞു

കൊച്ചി : സ്വർണ വില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 37,040 യും ഒരു ഗ്രാമിന് 4630 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

തുടർച്ചയായി രണ്ടാം തവണയാണ് ഈ മാസം സ്വർണവിലയിൽ ഇടിവ് വരുന്നത്. കൊറോണ വാക്‌സിൻ വിതരണം അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വൻ വർദ്ധനവാണ് സ്വർണ വിലയിലുണ്ടായിരുന്നത്. എന്നാൽ വ്യഴാഴ്ച 400 രൂപ കുറയുകയായിരുന്നു.