കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെടിവച്ചു കൊന്ന് ഭർത്താവ് ജീവനൊടുക്കി

കാസർകോട്: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. കാസർകോട് കാനത്തൂരിൽ ആണ് നാടൻ. തോക്ക് ഉപയോഗിച്ച് ഭാര്യയെ തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തിയത്. കനത്തൂർ സ്വദേശി ബേബി(36) ആണ് കൊല്ലപ്പെട്ടത്.

പിന്നീട് ഭർത്താവ് വിജയനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വഴക്കിനു പിന്നാലെ വെടിയൊച്ച കേട്ടതോടെ അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.