അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെെ പള്ളി വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ

അങ്കമാലി: അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെ പളളി വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂക്കന്നൂർ ആഴകം സെൻറ് മേരീസ് യാക്കോബായ പള്ളിയുടെ വടക്ക് വശത്തുള്ള വരാന്തയിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പള്ളി ജീവനക്കാരനായ പൗലോസാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പള്ളി വരാന്തയിൽ കുഞ്ഞിനെ കണ്ടെത്തിയത്. പള്ളി അധികൃതർ ഉടനെ പേലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു.

പോലീസിൻ്റെ നിർദ്ദേശപ്രകാരം പഞ്ചായത്ത് അധികൃതരുടെ മേൽനോട്ടത്തിൽ കുട്ടിയെ അങ്കമാലി എൽഎഫ് ആശുപത്രിയിലെ പിള്ള തൊട്ടിലിൽ ഏൽപ്പിച്ചു. കുഞ്ഞു പൂർണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.