കഞ്ചാവ് ചെടികൾ നട്ട് വളർത്തി ഇതരസംസ്ഥാന തൊഴിലാളികൾ ; കൈയ്യോടെ പിടികൂടി എക്സൈസ്

ആലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നും കഞ്ചാവ് ചെടികൾ കൈയോടെ പിടികൂടി എക്സൈസ്. താമരക്കുളം നാലുമുക്കിന് സമീപമുള്ള ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് നട്ടുവളർത്തിയ നിലയിലുള്ള കഞ്ചാവ് ചെടികൾ നൂറനാട് എക്സൈസ് കണ്ടെത്തിയത്.

വീടിന് പിന്നിലായി ബക്കറ്റിൽ വളർത്തിയ നിലയിൽ മൂന്ന് കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തിയത്. നാലു മാസത്തോളം വളർച്ചയുള്ള ചെടികളാണ് പിടികൂടിയത്.

താമരക്കുളം കിഴക്ക് കുന്നുവിളയിൽ ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. വീട്ടിൽ താമസിച്ചിരുന്ന ബംഗാൾ, ആസാം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.