കോട്ടയത്തും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; ദ്രുതകർമസേനയെ വിന്യസിക്കും; സംസ്ഥാനത്ത് കനത്ത ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്ത് നീണ്ടൂരും കുട്ടനാടുമാണ് എച്ച് 5 എൻ-8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ദ്രുതകർമസേനയെ വിന്യസിക്കും. കൺട്രോൾ റൂം പ്രവർത്തനം ഉടൻ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനെയിലെ ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു. രോ​ഗ​വി​വ​ര​ത്തെ​ക്കു​റി​ച്ച് ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ത​ന്നെ സ​ർ​ക്കാ​രി​ന് വി​വ​രം ല​ഭി​ച്ചു.

വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതു വരെ ഈ വൈറസ് മനുഷ്യരിൽ പകർന്നിട്ടില്ലെന്നാന് വിദഗ്ധർ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർ നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കരുതൽ നടപടിയെടുത്തിട്ടുണ്ട്.

കൊറോണ, ഷി​ഗെ​ല്ല രോ​ഗ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ പ​ക്ഷി​പ്പ​നി കൂ​ടി സ്ഥി​രീ​ക​രി​ച്ച​ത് വ​ലി​യ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് കാ​ണു​ന്ന​ത്.

കോട്ടയത്ത് രോഗം സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​ക​ളി​ലെ ഒ​രു​കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ൻ വ​ള​ർ​ത്തു പ​ക്ഷി​ക​ളെ​യും കൊ​ന്നൊ​ടു​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മേ​ഖ​ല​യി​ൽ മാ​ത്രം അ​ൻ​പ​തി​നാ​യി​ര​ത്തോ​ളം പ​ക്ഷി​ക​ളെ കൊ​ല്ലേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളിൽ കളക്ടർ മാരുടെ നേത്യത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകി. ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. രോ​ഗ​വ്യാ​പ​നം ന​ട​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി കെ രാ​ജു അ​റി​യി​ച്ചു.

ദേ​ശാ​ട​ന​പ​ക്ഷി​ക​ളി​ൽ നി​ന്നാ​വാം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷം മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ്വീ​ക​രി​ച്ച അ​തേ​ന​ട​പ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ​യും അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്.