വർഗീയവിരുദ്ധ പോരാട്ടം വാക്കുകളിൽ; റാന്നിയിൽ ഇടതുമുന്നണി പ്രസിഡൻ്റ് രാജിവച്ചില്ല; ബിജെപി പിന്തുണ നേടിയത് 100 രൂപ മുദ്രപത്രത്തിൽ കരാർ എഴുതി വച്ച് ; രേഖകൾ പുറത്ത്

പത്തനംതിട്ട: ബിജെപി പിന്തുണയിൽ അധികാരത്തിൽ വന്ന റാന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഇനിയും രാജിവച്ചില്ല. അതേസമയം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​വും ബിജെപി​യും ത​മ്മി​ൽ ക​രാ​ർ ഉണ്ടാ​ക്കി​യതിൻ്റെ രേഖ പു​റ​ത്ത്. സിപിഎം ജി​ല്ലാ നേ​തൃ​ത്വം അ​റി​ഞ്ഞ് കേ​ര​ള കോ​ൺ​ഗ്ര​സ്​ നടത്തിയ നീ​ക്കം തള്ളി പറയാനാകാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡൻ്റ് ഇനിയും രാജിവയ്ക്കാത്തതെന്ന് ആരോപണം ശക്തമായിക്കഴിഞ്ഞു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്​ ബിജെപി പ്ര​തി​നി​ധി​ക​ളെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​താ​യി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ശോ​ക​ൻ കു​ള​ന​ട അ​റി​യി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം അം​ഗം ശോ​ഭാ ചാ​ർ​ളി​യെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ 100 രൂ​പ മു​ദ്ര​പ്പ​ത്ര​ത്തി​ൽ ത​യാ​റാ​ക്കി​യ ക​രാ​റി​ൻ്റെ പ​ക​ർ​പ്പ്​​ ബിജെപി നേ​താ​വാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ശോ​ഭാ ചാ​ർ​ളി​യും ബിജെപി റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷൈ​ൻ ജി കു​റു​പ്പു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പി​ട്ടിരിക്കുന്നത്.

പരസ്യമായി മതതീവവാദ വിരുദ്ധ നിലപാടെടുക്കുന്ന സിപിഎം അധികാരം നേടാൻ തെ​ര​ഞ്ഞെടു​പ്പി​ൽ എ​സ്ഡിപിഐ​യു​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം രഹസ്യമായി കൈകോർത്തെന്ന ആ​രോ​പ​ണ​വും ഇതിനൊപ്പം ഉ​യ​രു​ന്നു.

റാന്നിയിൽ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെടു​പ്പ്​ ന​ട​ന്ന ഡി​സം​ബ​ർ 30നാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ട​ത്. കേ​ര​ള കോ​ൺ​ഗ്ര​സി​ൻ്റെ ഒ​ഴി​കെ മ​റ്റ്​ എ​ൽഡിഎ​ഫ് പ​രി​പാ​ടി​ക​ളി​ൽ ശോ​ഭാ ചാ​ർ​ളി പ​ങ്കെ​ടു​ക്കു​ന്ന​ത്​ വി​ല​ക്കു​ന്ന​താ​ണ്​ ക​രാ​ർ. എ​ൽഡിഎ​ഫ് പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കി​ല്ലെ​ന്ന ഉ​റ​പ്പാ​ണ്​ മു​ദ്ര​പ്പ​ത്ര​ത്തി​ൽ എ​ഴു​തി ശോ​ഭാ ചാ​ർ​ളി ന​ൽ​കി​യ​ത്.

സംഭവം വിവാദമായതോടെ ബിജെപി റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ര​വീ​ന്ദ്ര​ൻ, വി​നോ​ദ്​ എ​ന്നി​വ​രെ​യാ​ണ്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ബിജെപി​ക്ക്​ ര​ണ്ട്​ അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ റാ​ന്നി പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ഇ​വ​രാ​ണ്​ ശോ​ഭാ ചാ​ർ​ളി​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച​തും പി​ന്താ​ങ്ങി​യ​തും. പാ​ർ​ട്ടി​യു​ടെ ര​ണ്ട്​ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ക്കാ​തെ​യാ​ണ് ശോ​ഭാ ചാ​ർ​ളി​യെ പി​ന്തു​ണ​ച്ച​തെ​ന്നാ​ണ് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​തി​ക​രി​ച്ച​ത്.

അ​​തേ​സ​മ​യം, മു​ഖം ര​ക്ഷി​ക്കാ​നാ​ണ്​ ബിജെപി ഇവരെസ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​തെ​ന്നാ​ണ്​ ആക്ഷേപം. ബിജെപി, സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ച്ച് മേ​ൽ​ക​മ്മി​റ്റി​ക​ളെ അ​റി​യി​ച്ചാ​ണ് ശോ​ഭാ ചാ​ർ​ളി​യെ പി​ന്തു​ണ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ബിജെപി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷൈ​ൻ ജി ​കു​റു​പ്പ്​ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ക​രാ​റി​ൽ ഒ​പ്പി​ട്ട ഷൈ​ൻ ജി ​കു​റു​പ്പി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​മി​ല്ല. ഷൈ​ൻ പ​ര​സ്യ​പ്ര​സ്​​താ​വ​ന ന​ട​ത്തു​ന്ന​ത്​ ജി​ല്ലാ നേ​തൃ​ത്വം വി​ല​ക്കി​യി​ട്ടു​ണ്ട്. ബിജെപി പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ൻ​റാ‍‍യ ശോ​ഭാ ചാ​ർ​ളി​യെ എ​ൽ.​ഡി.​എ​ഫ്​ പാ​ർ​ല​മെൻ്ററി പാ​ർ​ട്ട​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് ശോ​ഭ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.