കെഎസ്ആർടിസി യൂണിയൻ ഹിത പരിശോധനയിൽ സിഐടിയുവിന് വോട്ട് ചോർച്ച; ടിഡിഎഫ് കൂടാതെ ബിഎംഎസിനും അംഗീകാരം

തിരുവനന്തപുരം; കെഎസ്ആർടിസി യൂണിയൻ ഹിത പരിശോധനയിൽ സിഐറ്റിയു, ടിഡിഎഫ് , ബിഎംഎസ് യൂണിയനുകൾക്ക് അംഗീകാരം ലഭിച്ചു. എന്നാൽ സിഐടിയുവിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കാര്യമായ വോട്ട് ചോർച്ചയുണ്ടായി.എഐടിയുസിക്ക് ഇത്തവണയും അംഗീകാരം ലഭിച്ചില്ല. തിരഞ്ഞെടുപ്പിൽ 15 ശതമാനത്തിലധികം വോട്ടുകൾ നേടുകൾ നേടുന്ന സംഘടനയ്ക്കാണ് അം​ഗീകാരം ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് യൂണിയനുകൾക്കും അം​ഗീകരാം ലഭിച്ചത്.

സിഐടിയുവിന് 9457 വോട്ടുകൾ ലഭിച്ചു. ( 35.24 %), ടിഡിഎഫിന് 6271 വോട്ടുകളും ( 23.37% ), ബിഎംഎസിന് 4888 വോട്ടുകളും ലഭിച്ചു ( 18.21%) വോട്ടുകൾ നേടിയാണ് അം​ഗീകാരം നേടിയത്. മുൻപ് സിഐടിയു , ടിഡിഎഫിനും മാത്രമാണ് അം​ഗീകരാം ഉണ്ടായിരുന്നത്.

അം​ഗീകാരം ലഭിക്കാത്ത യൂണികൾക്ക് ലഭിച്ച വോട്ടിം​ഗ് ശതമാനം ബ്രാക്കറ്റിൽ
എഐടിയുസി-2594 (9.67%), ഡബ്ല്യു ഫെഡറേഷൻ .736 (2.74%), എംപ്ലോയീസ് ഫ്രണ്ട് യൂണിയൻ.334
. (1.24%) വെൽഫെയർ അസോസിയേഷൻ (9.03%) എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. 134 വോട്ടുകൾ അസാധുവായി.

വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടർമാരിൽ 26848 പേരാണ് വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോ​ഗിച്ചത്. കെഎസ്ആർടിസിയുടെ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ഇനി മുതൽ അം​ഗീകൃത യൂണിയൻ പ്രതിനിധികളുമായാണ് മാനേജ്മെന്റ് ചർച്ച നടത്തുക.