കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നുമാണ് 1 കോടി 32 ലക്ഷം രൂപ വിലവരുന്ന 2,596 ഗ്രാം സ്വർണ്ണം പിടികൂടിയത്. വാതിലിന്റെ പിടികളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇവർ കരിപ്പൂരെത്തിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.