ക്രിസ്തുമസ് മത – സാംസ്കാരിക സദസ്സ് ഇന്ന് കൊച്ചിയിൽ

കൊച്ചി: സീറോ മലബാർ സഭ അൽമായ ഫോറത്തിന്‍റെ നേതൃത്വത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള മത സാംസ്കാരിക സദസ്സ് ഇന്ന് വൈകിട്ട് മൂന്നിന് സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടക്കുമെന്ന് അൽമായ ഫോറം സെക്രട്ടറി ജോസ് വിതയത്തിൽ അറിയിച്ചു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽപെട്ടവരും, കലാ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

സദസ്സ് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മുൻ സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് അധ്യക്ഷത വഹിക്കും.

ജസ്റ്റിസ് സി കെ അബ്ദുൽ റഹിം, സ്വാമി ശിവസ്വരൂപാനന്ദ, ഇമാം ഫൈസൽ അസ്ഹരി, ഡോ കെ എസ് രാധാകൃഷ്ണൻ, എം പി ജോസഫ്, സി ജി രാജഗോപാൽ, വി വി അഗസ്റ്റിൻ, ജോസ് വിതയത്തിൽ,തോമസ്‌ പാറക്കൽ, ഡോ കൊച്ചുറാണി ജോസ്, ഷെവലിയർ സിബി വാണിയപ്പുരക്കൽ, ബാബു ജോസഫ്, അഡ്വ ഈശാനൻ നമ്പൂതിരി, എം എൻ സത്യദേവൻ, തുടങ്ങിയവർ പ്രസംഗിക്കും.