രാഹുൽഗാന്ധി സ്വകാര്യ സന്ദർശനത്തിന് വിദേശത്തേക്ക് യാത്രതിരിച്ചു

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറച്ചുദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക്. സ്വകാര്യ സന്ദർശനത്തിന് പോയ രാഹുൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്തുമെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സുർജെവാല വ്യക്തമാക്കി.

ഞായറാഴ്ചയാണ് അദ്ദേഹം വിദേശത്തേക്ക് തിരിച്ചത്. എന്നാൽ രാഹുൽ ഗാന്ധി എവിടേക്കാണ് പോയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എത്ര ദിവസത്തേക്കാണ് എന്നതും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഖത്തർ എയർവേയ്സ് വിമാനത്തിൽ രാഹുൽ ഇറ്റലിയിലേക്ക് പോയി എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഹുൽ ഗാന്ധി കഴിഞ്ഞ തവണ തൻറെ മുത്തശ്ശിയെ സന്ദർശിക്കാനാണ് ഇറ്റലിയിൽ പോയത്. കോൺഗ്രസിൻറെ 136 മത് സ്ഥാപക ദിനം തിങ്കളാഴ്ചയാണ്.