കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഔഫ് അബ്ദുൾ റഹിമാൻ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാവും കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഔദ്യോഗിക ഉത്തരവിറക്കി.
അതേസമയം കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത എംഎസ്എഫ് മുൻസിപ്പൽ പ്രസിഡന്റ് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവത്തിനിടെ പരിക്കേറ്റ മുഖ്യപ്രതിയായ ഇർഷാദ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിൽ ഇർഷാദിനേയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐപ്രവർത്തകനായ അബ്ദുൾ റഹ്മാന് കുത്തേൽക്കുന്നത്.