കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊറോണ ബാധിച്ച് മരിച്ചു

കണ്ണൂർ: സിപിഎം പാറാൽതെരു ബ്രാഞ്ച് സെക്രട്ടറി കൊറോണ രോഗബാധയെ തുടർന്ന് മരിച്ചു. സിപിഎം പാറാൽതെരു ബ്രാഞ്ച് സെക്രട്ടറിയായ പട്ടൻ വിജയൻ(62) ആണ് മരിച്ചത്. ഒരാഴ്ചയായി രോഗ ബാധിതനായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

രോഗബാധയെ തുടർന്ന് ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

തുടർ ചികിത്സയിൽ കഴിയവെയാണ് രോഗബാധിതനായത്. കോടിയേരി വീവേഴ്‌സ്‌ സൊസൈറ്റി പ്രസിഡന്റ്‌, ഡിവൈഎഫ്‌ഐ കൊടിയേരി വില്ലേജ്‌ ജോ.സെക്രട്ടറി, കർഷക സംഘം കോടിയേരി സൗത്ത്‌ വില്ലേജ്‌ വൈസ്‌പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.