കൊറോണയെ അതിജീവിച്ച തൊണ്ണൂറ്റിമൂന്നുകാരനായ എബ്രഹാം തോമസ് അന്തരിച്ചു

പത്തനംതിട്ട: കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ രോഗം സ്ഥിരീകരിച്ച് അത്ഭുതകരമായി അതിനെ അതിജീവിച്ച റാന്നി സ്വദേശി തൊണ്ണൂറ്റിമൂന്നുകാരനായ എബ്രഹാം തോമസ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 91-ാം വയസിൽ അദ്ദേഹം രോഗത്തെ അതിജീവിച്ചത് വലിയ വാർത്തയായിരുന്നു.

ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് എത്തിയവരുടെ മക്കളിൽ നിന്നാണ് ഇദ്ദേഹത്തിനും ഭാര്യക്കും രോഗം വന്നത്. ആ സമയത്ത് ഇന്ത്യയിൽ കൊറോണ ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായിരുന്നു ഇദ്ദേഹം.