സ്വതന്ത്രർ സ്ഥാനം നേടാൻ പാർട്ടികളിലോ മുന്നണികളിലോ ചേർന്നാൽ അയോഗ്യരാകാൻ സാധ്യത

കൊ​ച്ചി: തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷം തികയ്ക്കാൻ സ്വതന്ത്രരെ പിടിക്കുന്ന മുന്നണികളും സ്ഥാനങ്ങൾ പിടിച്ചുവാങ്ങി മുന്നണികളിലും പാർട്ടികളിലും ചേരാനും ഒരുങ്ങുന്ന സ്വതന്ത്രർ സൂക്ഷിച്ചില്ലെങ്കിൽ അംഗത്വം നഷ്ടമായേക്കാം. പാ​ർ​ട്ടി മാ​റു​ന്ന​വ​ർ മാ​ത്ര​മ​ല്ല, സ​മ്പൂ​ർ​ണ സ്വ​ത​ന്ത്ര​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ഏ​തെ​ങ്കി​ലും മു​ന്ന​ണി​യു​ടെയോ പാ​ർ​ട്ടി​യു​ടെയോ ഭാ​ഗ​മാ​യി മാ​റി​യാ​ലും കൂ​റു​മാ​റ്റ നി​യ​മം ബാ​ധ​കം.

സ്വ​ത​ന്ത്ര അം​ഗമെന്ന നി​ല​യി​ൽ വാ​ർ​ഡി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ചേ​രി​യോ​ട്​ ചേ​ർ​ന്ന്​ നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ. അ​തേ​സ​മ​യം, സ്വ​ത​ന്ത്ര നി​ല​പാ​ടി​ൽ മാ​റ്റം​വ​രാ​തെ അ​ധ്യ​ക്ഷ​പ​ദ​വി തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം വോ​ട്ടി​ങ്​​ ​വേ​ള​ക​ളി​ൽ ഏ​തെ​ങ്കി​ലും ക​ക്ഷി​ക്കോ മു​ന്ന​ണി​ക്കോ ഒ​പ്പം നി​ൽ​ക്കാം.

സ്വ​ത​ന്ത്ര​ന്മാ​രെ​ന്ന നി​ല​യി​ൽ വി​മ​ത​രാ​യി മ​ത്സ​രി​ച്ച്​ ജ​യി​ച്ച​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം താ​ൻ മാ​തൃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ പ​തി​വാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത്​ ഇ​ത്ത​രം ചേ​രി​ചേ​ര​ലു​ക​ൾ വ്യാ​പ​ക​മാ​യി ന​ട​ന്നി​രു​ന്നു.

പാ​ർ​ട്ടി അം​ഗ​ത്വ​മെ​ടു​ത്ത്​ നേ​രി​ട്ട്​ പാ​ർ​ട്ടി​ക്കാ​രാ​യി മാ​റി​യ​വ​രും രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​യു​ടെ പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​യും മാ​റി​യ​വ​രു​മു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ചേ​രി​മാ​റ്റ​ങ്ങ​ൾ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത​തി​നാ​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ന​ട​പ​ടി​ക​ൾ നേ​രി​ടാ​തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്നു​മു​ണ്ട്.

ഒ​രു​പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന​യാ​ൾ ആ ​പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ക്കു​ന്ന​തും മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​െ​ട​യോ മു​ന്ന​ണി​യു​​െ​ട​യോ ഭാ​ഗ​മാ​കു​ന്ന​തും മാ​ത്ര​മാ​ണ്​ കൂ​റു​മാ​റ്റ​മെ​ന്നും സ്വ​ത​ന്ത്ര​ന്മാ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ത്​ ബാ​ധ​ക​മ​ല്ലെ​ന്നു​മു​ള്ള ധാ​ര​ണ​യാ​ണ്​ പ​ല​പ്പോ​ഴും പ​രാ​തി​യോ ന​ട​പ​ടി​യോ ഉ​ണ്ടാ​കാ​ത്ത​തി​ന്​ കാ​ര​ണം.

സ്വ​ത​ന്ത്ര നി​ല​പാ​ടി​ൽ​നി​ന്ന്​ വ്യ​തി​ച​ലി​ച്ച്​ ഏ​തെ​ങ്കി​ലും മു​ന്ന​ണി​യു​ടെ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച്​ അ​തിൻ്റെ ഭാ​ഗ​മാ​യി മാ​റു​ന്ന​തി​നെ വോ​ട്ട​ർ​മാ​ർ​ക്കോ അം​ഗ​ങ്ങ​ൾ​േ​ക്കാ തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ന്​ മു​ന്നി​ൽ ചോ​ദ്യം ചെ​യ്യാ​ൻ ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

പ​രാ​തി ല​ഭി​ച്ചാ​ൽ ഓ​രോ കേ​സും പ്ര​ത്യേ​കം പ​രി​ഗ​ണി​ച്ച്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക. സ്വ​ത​ന്ത്ര​നാ​യി ജ​യി​ച്ച​യാ​ൾ പാ​ർ​ട്ടി​യുടെ ഭാ​ഗ​മാ​യെ​ന്ന്​ തെ​ളി​യി​ക്കാ​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ക​മീ​ഷ​ന്​ ബോ​ധ്യ​പ്പെ​ട​ണം.

ഓ​രോ വി​ഷ​യ​ത്തി​ലും ഒ​രു മു​ന്ന​ണി​ക്കൊ​പ്പം മാ​ത്രം നി​ൽ​ക്കുന്നത് കൊണ്ടു​മാ​ത്രം കൂ​റു​മാ​റ്റ നി​യ​മ​​പ്ര​കാ​രം അ​യോ​ഗ്യ​നാ​ക്കാ​ൻ ക​ഴി​യി​ല്ല. സ്വ​ത​ന്ത്ര നി​ല​പാ​ട്​ ഉ​പേ​ക്ഷി​ച്ച്​ പാ​ർ​ട്ടി​യു​​ടെ അ​ല്ലെ​ങ്കി​ൽ മു​ന്ന​ണി​യു​ടെ ​ഭാ​ഗ​മാ​യെ​ന്ന്​ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ളി​യി​ക്കാ​നാ​വ​ണം.

പാ​ർ​ട്ടി​യോ മു​ന്ന​ണി​യോ ന​ൽ​കു​ന്ന ക​ത്തിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ചി​ല സ്വ​ത​ന്ത്ര​രെ തെ​ര​ഞ്ഞെ​ടു​പ്പു​സ​മ​യ​ത്തു​ത​ന്നെ ആ ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​രം സ്വ​ത​ന്ത്ര​ർ​ക്ക്​ തെ​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം അ​തേ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഏ​തെ​ങ്കി​ലും മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നുണ്ടെ​ങ്കി​ൽ പാ​ർ​ട്ടി ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​സ്താ​വ​ന നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണ​ഘ​ട്ട​ത്തി​ൽ​ത​ന്നെ പാ​ർ​ട്ടി നേ​തൃ​ത്വം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ്​ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഹൈ​ക്കോട​തി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

സ​മ്പൂ​ർ​ണ സ്വ​ത​ന്ത്ര​ർ പാ​ർ​ട്ടി അം​ഗ​മാ​കു​ന്ന​തു​മൂ​ല​മു​ള്ള കൂ​റു​മാ​റ്റ ന​ട​പ​ടി​ക​ൾ ഇ​ത്ത​രം സ്വ​ത​ന്ത്ര​ന്മാ​ർ​ക്ക്​ ബാ​ധ​ക​മാ​കാ​തി​രി​ക്കാ​നാ​ണ്​ ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.