ബിജെപി നഗരസഭാ ഓഫീസിന്​ മുകളിൽ ​’ജയ്​ ശ്രീറാം’ ബാനറുയർത്തിയതിന് നടപടി വേണമെന്ന് വികെ ശ്രീകണ്​ഠൻ എംപി

പാലക്കാട്​: പാലക്കാ​ട്ടെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൻെറ ഭാഗമായാണ്​ ബിജെപി നഗരസഭ ഓഫീസിന്​ മുകളിൽ ​’ജയ്​ ശ്രീറാം’ ബാനറുയർത്തിയതെന്ന്​ കോൺഗ്രസ്​ എംപി വികെ ശ്രീകണ്​ഠൻ. ഇതിൽ കേസെടുക്കണം. വർഗീയ ധ്രുവീകരണത്തിനാണ്​ ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ്​ വിജയത്തിന്​ പിന്നാലെയാണ്​ നഗരസഭാ ഓഫീസിൽ ബിജെപി പ്രവർത്തകർ ജയ്​ശ്രീറാം ബാനർ ഉയർത്തിയത്​. നടപടി വലിയ വിവാദങ്ങൾക്ക്​ തുടക്കമിടുകയും ചെയ്​തിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പടെ ബിജെപിക്കെതിരെ വിമർശനങ്ങൾ ഉയർന്നു. തെരഞ്ഞെടുപ്പ്​ വിജയത്തിന്​ പിന്നാലെ പാലക്കാട്​ കേരളത്തിൻ്റെ ഗുജറാത്താണെന്ന്​ ബിജെപി സംസ്ഥാന വക്​താവ്​ സന്ദീപ്​ വാര്യരുടെ പ്രസ്​താവനയും വിവാദങ്ങൾക്ക്​ വഴിമരുന്നിട്ടിരുന്നു.

52 അംഗ പാലക്കാട്​ നഗരസഭയിൽ 28 സീറ്റുകൾ നേടിയാണ്​ ബി.ജെ.പി അധികാരത്തിലെത്തിയത്​. 27 സീറ്റുകളാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​. കഴിഞ്ഞ വർഷം 24 സീറ്റുകളിലാണ്​ ബിജെപി വിജയിച്ചത്​. യുഡിഎഫ്​ 12 സീറ്റും എൽഡിഎഫ്​ ഒമ്പത്​ സീറ്റും നേടി.