മലപ്പുറം ജില്ലയിലും കോ​ഴി​ക്കോ​ട് അ​ഞ്ച് ഇ​ട​ങ്ങ​ളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോ​ഴി​ക്കോ​ട് /മലപ്പുറം: മലപ്പുറം ജില്ലയിലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ അ​ഞ്ച് ഇ​ട​ങ്ങ​ളിലും കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ. മലപ്പുറത്ത് രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 16 മുതൽ 22 വരെ സിആർപിസി സെക്ഷൻ 144 പ്രകാരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ അ​ഞ്ച് ഇ​ട​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സം ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. നാ​ദാ​പു​രം, കു​റ്റ്യാ​ടി, വ​ള​യം, പേ​രാ​മ്പ്ര, വ​ട​ക​ര സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ‌​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. അ​താ​ത് വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മേ പ്ര​ക​ട​നം ന​ട​ത്താ​ൻ പാ​ടു​ള്ളൂ.

അതേസമയം മലപ്പുറത്ത് രാ​ത്രി എ​ട്ട് മു​ത​ൽ രാ​വി​ലെ എ​ട്ട് ‌വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൻ്റെ ഭാ​ഗ​മാ​യി രാ​ത്രി എ​ട്ട് മു​ത​ൽ രാ​വി​ലെ എ​ട്ട് വ​രെ വി​വാ​ഹം, മ​ര​ണം എ​ന്നീ ച​ട​ങ്ങു​ക​ൾ ഒ​ഴി​കെ പ്ര​ക​ട​നം, ഘോ​ഷ​യാ​ത്ര, സ​മ്മേ​ള​ന​ങ്ങ​ൾ മു​ത​ലാ​യ​വ നി​രോ​ധി​ച്ചു.

രാ​ത്രി എ​ട്ടി​നു ശേ​ഷം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മൈ​ക്ക് ഉ​പ​യോ​ഗി​ക്കു​വാ​ൻ പാ​ടി​ല്ല. തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ ശ​ബ്ദ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ള്ള ഉ​ച്ച​ഭാ​ഷി​ണി​യും സൈ​റ്റു​ക​ളും പ​ക​ൽ സ​മ​യ​ത്തും ഉ​പ​യോ​ഗി​ക്കു​വാ​ൻ പാ​ടി​ല്ല. പ​ക​ൽ​സ​മ​യ​ത്തെ വി​ജ​യാ​ഹ്ലാ​ദ പ​രി​പാ​ടി​ക​ളി​ലും സ​മ്മേ​ള​ന​ങ്ങ​ളി​ലും മ​റ്റും 100 ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​വാ​ൻ പാ​ടി​ല്ല.

തുറന്ന വാഹനങ്ങൾ അനുവദനീയമായ ശബ്ദത്തിൽ കൂടുതൽ ഉള്ള ഉച്ചഭാഷിണി പകൽ സമയത്തും ഉപയോഗിക്കുവാൻ പാടില്ല.